
തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 11ന് രാവിലെ 9.30ന് ചെമ്പൂക്കാവിലെ ജവഹർ ബാലഭവനിൽ 'പ്രതീക്ഷ 2022' ജോബ് ഫെയർ നടത്തുന്നു. സ്വകാര്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ളവർ അന്നേദിവസം രാവിലെ 9.30ന് ജവഹർ ബാലഭവനിൽ റിപ്പോർട്ട് ചെയ്യണം. പ്രവേശനം സൗജന്യം.