udf

തൃശൂർ : വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇടത് സർക്കാർ ദയനീയ പരാജയമാണെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി. ലഹരി വിമുക്ത കേരളത്തിനായി ജില്ലാ ആസ്ഥാനത്ത് ലഹരി വിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിക്കാനും നിയോജക മണ്ഡലം, മണ്ഡലം, പഞ്ചായത്ത് അടിസ്ഥാനത്തിലും ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.

സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, ജോസഫ് ചാലിശ്ശേരി, അഡ്വ.തോമസ് ഉണ്ണിയാടൻ, സി.എച്ച് റഷീദ്, പി.എ മാധവൻ, ഒ.അബ്ദുൾ റഹ്മാൻകുട്ടി, പി.എം അമീർ, സി.വി കുര്യാക്കോസ്, പി.എം ഏലിയാസ്, പി.ആർ.എൻ നമ്പീശൻ, അനിൽ അക്കര, ടി.വി ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.സി ശ്രീകുമാർ, ഷാജി കോടങ്കണ്ടത്ത്, എം.കെ അബ്ദുൾ സലാം, എ.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.