1
ആൽജോ ആൽബർട്ടിന്റെ ചികിത്സാ സഹായ നിധി കൈമാറുന്നു.

വടക്കാഞ്ചേരി: ഗുരുതര രോഗം ബാധിച്ച എട്ടുവയസുകാരൻ ആൽജോ ആൽബർട്ടിന്റെ ചികിത്സയ്ക്കു വേണ്ടി മച്ചാട് ബോയ്‌സ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം. പുന്നംപറമ്പ് പാലോക്കാരൻ ആൽബർട്ട്- ജോസ്മി ദമ്പതികളുടെ മകൻ ആൽജോ ആൽബർട്ടിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് മച്ചാട് ബോയ്‌സ് വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറിയത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ആൽജോ ചികിത്സാ സഹായ സമിതി ചെയർമാനായ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, സഹായ സമിതി പ്രസിഡന്റ് അശ്വനി കണ്ണൻ, സെക്രട്ടറി ജയൻ ട്രഷറർ ജോജു എന്നിവർക്ക് മച്ചാട് ബോയ്‌സ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ ഭാരവാഹികളായ ലോറൻസ്, ബൈജു, ബിജു, ഉമ്മർ, വിനീഷ്, പാപ്പൻ എന്നിവർ ചേർന്ന് കൈമാറിയത്.