meeting
ചാലക്കുടി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ ദിനാചരണം സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 50-ാം ചരമവാർഷികാചരണം എസ്.എൻ.ഡി.പി ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ നടത്തി. സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിളളി അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ ടി.വി. ഭഗി, പി.എം. മോഹൻദാസ്, എ.കെ. ഗംഗാധരൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സെക്രട്ടറി പി.സി. മനോജ്, അനിൽ തോട്ടവീഥി, വനിതാസംഘം യൂണിയൻ സെക്രട്ടറി അജിത നാരായണൻ എന്നിവർ പ്രസംഗിച്ചു.