
തൃശൂർ: ലോകകപ്പ് ആവേശത്തിന് തിരികൊളുത്താൻ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ചാനലുകളുടെ ടീമായ എഫ്.സി മീഡിയ ജേതാക്കളായി. മാതൃഭൂമിയുമായി നടന്ന കലാശ പോരാട്ടത്തിൽ 1-1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് പരാജയപ്പെടുത്തിയാണ് എഫ്.സി മീഡിയ കിരീടം ചൂടിയത്. ഗോൾ പോസ്റ്റിലേക്ക് പന്ത് പായിച്ച് കളക്ടർ ഹരിത വി. കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, പ്രസ്‌ക്ലബ് പ്രസിഡന്റ് ഒ.രാധിക, സെക്രട്ടറി പോൾ മാത്യു, സ്‌പോർട്‌സ് കോഓർഡിനേറ്റർ ബി.സതീഷ്, കൺവീനർ ടി.ഡി മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. കേരള കൗമുദി, മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, എഫ്.സി മീഡിയ, മീഡിയ 11, ടി.സി.വി എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.