 
തൃപ്രയാർ: സി.ബി.എസ്.ഇ ജില്ലാ സഹോദയ കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂളിന് രണ്ടാം സ്ഥാനം. വിജയികളായ കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റും ടീച്ചേഴ്‌സും സ്റ്റാഫും ചേർന്ന് അനുമോദിച്ചു. അനുമോദന യോഗം എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എസ്. പ്രദീപ്, ടി.എസ്. വിജയരാഘവൻ, ടി.കെ. രാജീവൻ, ബാബു പൊറ്റേക്കാട്ട്, രാജ് കുമാർ കരുവത്തിൽ പ്രിൻസിപ്പൽ യാമിനി ദിലീപ്, അഡ്മിനിസ്‌ട്രേറ്റർ പി.വി സുദീപ് കുമാർ, സുലജ ടീച്ചർ, സന്ധ്യാ പ്രജോദ്, മിനിടീച്ചർ എന്നിവർ സംബന്ധിച്ചു.