പാവറട്ടി: തോളൂർ പഞ്ചായത്തിലെ 200 ഏക്കർ വരുന്ന മേഞ്ചിറ പടവിൽ ഞാറുനടീൽ കഴിഞ്ഞ കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കാൻ തടസമായി ചാലിൽ ചണ്ടിയും ആഫ്രിക്കൻ പായലും നിറഞ്ഞത് കർഷകർക്ക് ഭീഷണിയാവുന്നു. ചണ്ടിയും ആഫ്രിക്കൻ പായലും മാറ്റുന്നതിനു വേണ്ട അടിയന്തര പ്രവർത്തനങ്ങൾ നടത്തുന്നതിനു അധികൃതർ ഇടപെടണമെന്ന് പടവ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൃഷി അധികൃതർ സ്ഥലം സന്ദർശിച്ചു. എത്രയുംവേഗം പായൽ മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തവണ കൃഷി അപകടത്തിലാകും എന്നാണ് കർഷകർ പറയുന്നത്.