തൃശൂർ: ഐ.എഫ്.എഫ്.ടി, സൂര്യ, ജനസംസ്‌കാര ചലചിത്രകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ 11ന് സാംസ്‌കാരിക സന്ധ്യകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് മെഡ്‌ലിക്കോട്ട് ഹാളിൽ വൈകീട്ട് 5.45ന് പണ്ഡിറ്റ് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി സംഗീത സദസോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് എല്ലാ മാസവും സാംസ്‌കാരിക സദസുകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ജനസംസ്‌കാര ചലചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ്, ഡോ. സി.എസ്. ബിജു, എ. നന്ദകുമാർ, രമേശ് ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.