1

ഇരിങ്ങാലക്കുട: സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ സംരംഭ രൂപവത്കരണ പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയിലൂടെ ജില്ലയിൽ നിന്നും പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.

അന്നമനട പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം റിസോഴ്‌സ് പേഴ്‌സൺ സാന്ദ്ര ക്ലാസെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ ടി.കെ, മെമ്പർമാരായ ജോബി ശിവൻ, മഞ്ജു സതീശൻ, സുരേഷ്‌കുമാർ, ഉപജില്ല വ്യവസായ ഓഫീസർ സുനിത പി.വി, മാള ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ജിന്റോ പൗലോസ് എന്നിവർ പങ്കെടുത്തു.