തൃശൂർ: സർക്കാർ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ സംഘ് 26ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ഇ. സന്തോഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി മുരളി കേനാത്ത്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.സി. കൃഷ്ണൻ, വി. വിശ്വകുമാർ, ടി.എ. സുഗുണൻ, അജിത കമൽ, ജില്ലാ സെക്രട്ടറി കെ.ഡി. മാധവദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എം. രാജഗോപാലൻ അദ്ധ്യക്ഷനായി.