r-sankar-anusmaranam

എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സംഘടിപ്പിച്ച ആർ. ശങ്കർ അനുസ്മരണം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ അമ്പതാം ചരമവാർഷികത്തോടനുമ്പന്ധിച്ച് എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണം നടത്തി. ഡയറക്ടർ ബോർഡ് അംഗം കെ.ആർ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.ആർ. വിജയകുമാർ, അഡ്വ. എം.ആർ. മനോജ്കുമാർ, എം.കെ. നാരായണൻ, ദേവൻ തറയിൽ, സി.ആർ. രാമചന്ദ്രൻ, രാജീവ് കരവട്ട്, കെ.ആർ. മനോജ്, സി.കെ. കൊച്ചുകുട്ടൻ, രജനി സുധാകരൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.