foto
ദ്യുതിക് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് സർട്ടിഫിക്കറ്റകളുമായി.


പട്ടിക്കാട്: പക്ഷികളുടെ പേരുകളും മൃഗങ്ങളുടെ പേരുകളും വിവിധ രാജ്യത്തിന്റെ പതാകകളും സ്വായത്തമാക്കി ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡിന്റെ അവാർഡിന് അർഹനായിരിക്കുകയയാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ വിഷ്ണുഗോപാലിന്റെയും തൃശൂർ പീച്ചി സ്വദേശിനിയായ അജ്ഞലിയുടേയും മകനായ ദ്യുതിക്. ഒരു കാര്യങ്ങൾ ഒന്നോ രണ്ടോ തവണ പറഞ്ഞാൽ പോലും സ്വായത്തമാക്കി വിണ്ടും ചോദിക്കുമ്പോൾ വ്യക്തമല്ലാത്ത അക്ഷരങ്ങളിൽ പറയുകയോ പ്രസ്തുത പതാകയുടെ ചിത്രം ചൂണ്ടിക്കാണിക്കുകയോണ് ഈ പിഞ്ചു ബാലൻ ചെയ്യുന്നത്. തുടർന്ന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലേക്ക് വീഡിയോയും അപേഷയും അയച്ചപ്പോൾ അംഗീകരിക്കുകയായിരുന്നു. ഇന്ത്യ ബുക്‌സ് ഒഫ് റെക്കാഡിന്റെ പേനയും ഡയറിയും മെഡലും ദ്യുതിക്കിന് ലഭിച്ചു. മലപ്പുറം എടപ്പാളിൽ സ്വകാര്യ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പിതാവ് വിഷ്ണു, മാതാവ് ഗൃഹസ്ഥയാണ്.