ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സൈക്കിളിൽ യാത്ര നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ കൊടുങ്ങല്ലൂരിൽ എത്തിയപ്പോൾ.
സൈക്കിൾ യാത്രക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി
കൊടുങ്ങല്ലൂർ: ലഹരിയെ സൈക്കിൾ ചവിട്ടി തോൽപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി സൈക്കിളിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. ലഹരി വിരുദ്ധ സന്ദേശവുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിൾ റാലി നടത്തുന്ന സിവിൽ പൊലീസ് ഓഫീസർമാരായ എം.കെ. വിനിൽ, അലക്‌സ് വർഗീസ് എന്നിവർക്കാണ് കൊടുങ്ങല്ലൂർ നഗരത്തിൽ സ്വീകരണം നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. ബിജു, എ.എസ്.ഐ ഉല്ലാസ് പൂന്തോട്ട്, ജനമൈത്രി പൊലീസുകാരായ സജിത്, മിനി എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
സൈക്കിൾ യാത്ര ഇങ്ങനെ
പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എൻ.കെ. വിനിലും എടത്വ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അലക്‌സ് വർഗീസും നവംബർ അഞ്ചിനാണ് കാസർകോടു നിന്നും സൈക്കളിൽ യാത്ര ആരംഭിച്ചത്. സൈക്കിൾ ചവിട്ടാം ലഹരിയെ തോൽപിക്കാം എന്ന സന്ദേശവുമായാണ് യാത്രതിരിച്ചത്. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ മറ്റ് മുഴുവൻ ജില്ലകളും സന്ദർശിച്ച് ഈ മാസം 15ന് മുമ്പായി യാത്ര തിരുവനന്തപുരത്ത് സമാപിക്കും. 800 കിലോമീറ്റർ ദൂരമാണ് സൈക്കിളിൽ സഞ്ചരിക്കുക. വിദ്യാലയങ്ങൾ സന്ദർശിക്കുകയും ബോധവത്കരണ ക്ലാസ് നയിക്കുകയും ചെയ്യും. 2021 ഇവർ ലഹരിക്കെതിരെ കൊച്ചിയിൽ നിന്നും കാശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തിയിരുന്നു. കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് ഇവർ സൈക്കിൾ യാത്ര നടത്തുന്നത്.