1

കൊടുങ്ങല്ലൂർ: ഗവ: കെ കെ ടി എം കോളേജിലും പി. വെമ്പല്ലൂർ അസ്മാബി കോളേജിലും എസ്.എഫ്.ഐക്ക് ചരിത്രവിജയം. മുഴുവൻ ജനറൽ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കെ.എസ്.യു, എം.എസ്.എഫ് ഫ്രറ്റേണിറ്റി കൂട്ടുകെട്ടിനെയാണ് പരാജയപ്പെടുത്തിയത്. അസ്മാബി കോളേജിൽ 103 ക്ലാസ് പ്രതിനിധികളിൽ 86ലും വിജയിച്ചു. ഗവ. കെ.കെ.ടി.എം കോളേജിൽ മത്സരിച്ച മുഴുവൻ ജനറൽ സീറ്റിലും, ആകെ പോൾ ചെയ്ത 650 ഓളം വോട്ടുകളിൽ 520 മുതൽ 590 വരെ എസ്.എഫ്.ഐ നേടി.

അസ്മാബി കോളേജ്: അവിൻ ആനന്ദ് (ചെയർമാൻ) രഘു (ജനറൽ സെക്രട്ടറി) ടി. മുഹമ്മദ് ഷഹർ, സി എസ്. അശ്വിൻ കൃഷ്ണ (യു.യു.സിമാർ), ടി.പി. ഫർസാന (വൈസ് ചെയർമാൻ), സി.എ. അഫ്‌സൽ (ജനറൽ ക്യാപ്ടൻ), സാംസൺ (മാഗസിൻ എഡിറ്റർ), മുഹമ്മദ് റിയാം (ഫൈൻ ആർട്ട്‌സ്), മനീഷ (ജോയിന്റ് സെക്രട്ടറി).

പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം കോളേജ്: പി. ഷിബിൻ (ചെയർമാൻ), കെ.എസ്. സഹലുദ്ദീൻ (ജനറൽ സെക്രട്ടറി) ഫാത്തിമ നസ്‌റി (വൈസ് ചെയർമാൻ) എം.ബി. ശ്രീലക്ഷ്മി (ജോയിന്റ് സെക്രട്ടറി), യു. നിഹാൽ (യു.യു.സി), ടി.കെ. അഭിറാം (മാഗസിൻ എഡിറ്റർ), വി.ജെ. ജോമിത്ത് (ഫൈൻ ആർട്സ് സെക്രട്ടറി), എമിൽ ഷാജു (ജനറൽ ക്യാപ്ടൻ).