1

വലപ്പാട്: തൃശൂർ റൂറൽ പൊലീസ് സ്‌പോർട്‌സ് ആൻഡ് അത്‌ലറ്റിക് മീറ്റ് 9, 10, 11 തിയതികളിലായി നടക്കും. വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ഉദ്ഘാടന സമ്മേളനവും മാർച്ച് പാസ്റ്റും ഇന്ന് രാവിലെ 9.30ന് വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഉദ്ഘാടനം ചെയ്യും. 11ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനവും സമ്മാന വിതരണവും, കുടുംബ സംഗമവും നടക്കുക. പൊലീസ് മേധാവി ബി.അനിൽകാന്ത് പങ്കെടുക്കും.