lions-club
ലയൺസ് ക്‌ളബ്ബ് തൃത്തല്ലൂർ കമലാനെഹ്‌റു സ്‌കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളാസ് പ്രസിഡന്റ് പി.ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി : ലയൺസ് ക്‌ളബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്‌ളാസ് സംഘടിപ്പിച്ചു. തൃത്തല്ലൂർ കമലാനെഹ്രു മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് ക്‌ളബ്ബ് പ്രസിഡന്റ് പി.ബി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നോബിൾ കോസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജയകൃഷ്ണൻ ക്‌ളാസെടുത്തു.

ഉണ്ണി വടക്കാഞ്ചേരി, പീതാംബരൻ രാരംമ്പത്ത്, എം.സി മദനകുമാർ, ഹെഡ്മിസ്ട്രസ് കെ.എസ് രാജി, അദ്ധ്യാപകരായ പി.പി റൈജു, കെ.സി റെന്നി, പി.പി ഷിജി എന്നിവർ സംസാരിച്ചു.