aaaaമണ്ണിട്ട് നികത്തിയ തോട് ജെ.സി.ബി ഉപയോഗിച്ച് പൂർവസ്ഥിതിയിലാക്കുന്നു.

കേരളകൗമുദി വാർത്ത തുണയായി

കാഞ്ഞാണി: മണ്ണിട്ട് നികത്തിയ തോട് അന്തിക്കാട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്വകാര്യ വ്യക്തി പൂർവസ്ഥിതിയിലാക്കി. മണലൂർ പഞ്ചായത്ത് പതിനാറാം വാർഡ് കണ്ടശ്ശാംകടവ് ഫ്രാൻസിസ് റോഡിലെ തോടാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ സമീപവാസി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസെത്തി പ്രവൃത്തി തടഞ്ഞ് സ്വകാര്യ വ്യക്തിയോടും പരാതിക്കാരയോടും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എസ്.എച്ച്.ഒ പി.കെ. ദാസ്, സബ് ഇൻസ്‌പെക്ടർ ഹരിഷ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് തോട് പൂർവസ്ഥിതിയിലാക്കിയത്.

മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശത്തെ തോടാണ് നികത്തിയത്.