കുഴിക്കാട്ടുശ്ശേരി: മാള ഉപജില്ലാ കലോത്സവ വേദിയിൽ ശ്രദ്ധേയമായി വിൽപ്പനക്കാരനില്ലാത്ത കട. ഇഷ്ടമുള്ളതെല്ലാം എടുക്കൂ.. വില പെട്ടിയിൽ നിക്ഷേപിക്കൂ, ഇതാണ് കടയുടെ മുമ്പിലുള്ള പോസ്റ്ററിലുള്ളത്. കുഴിക്കാട്ടുശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി കേഡറ്റുകളാരുക്കിയ 'ഹോണസ്റ്റി ഷോപ്പ് ' പെട്ടിയിൽ പണം നിക്ഷേപിച്ച് ബിസ്‌ക്കറ്റ് വാങ്ങിക്കൊണ്ട് ഡി.ഇ.ഒ ഇൻ ചാർജ് ജസ്റ്റിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇഷ്ടമുള്ളതെന്തും കുട്ടികൾക്ക് എടുക്കാം. ബുക്ക്, പേന, പെൻസിൽ, മിഠായി, ബിസ്‌ക്കറ്റ് തുടങ്ങിയവയാണ് ഷോപ്പിലുണ്ടായത്. കുട്ടികളിൽ സത്യസന്ധത വളർത്തുന്നതിനായി ഒരുക്കിയ ഷോപ്പ് ഏവർക്കും കൗതുകമായി.