ചാലക്കുടി: ലൈറ്റ് ആൻഡ് സൗണ്ട് ഫെൽഫെയർ അസോസിയേഷൻ ഒഫ് കേരള ചാലക്കുടി മേഖലയുടെ 12-ാം വാർഷിക സമ്മേളനം ടൗൺ ഹാൾ മൈതാനിയിൽ 11, 12, 13 തീയതികളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഡിവൈ.എസ്.പി: സി.ആർ. സന്തോഷും സ്റ്റേജ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജോ. ആർ.ടി.ഒ പി.എൻ. ശിവനും നിർവഹിക്കും. തുടർന്ന് ബ്രോ ഹൗസ് അവതരിപ്പിക്കുന്ന ഡി.ജെ. ഷോ, ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കുടുംബ സംഗമം എന്നിവ നടത്തും. പ്രദീപ് പൂലാനിയുടെ മിമിക്രി ഷോ, ഇൻസ്ട്രുമെന്റ്‌സ് ഫ്യൂഷനുമുണ്ടാകും. വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ഒ.എസ്. മനോജ് അദ്ധ്യക്ഷത വഹിക്കും. 6ന് ചെമ്മീൻ മ്യൂസിക്കൽ ബാന്റിന്റെ മ്യൂസിക്കൽ ലൈവ് ബ്രാന്റ്. ഞായർ വൈകിട്ട് 4ന് വിവിധ വ്യക്തികളെ സംസ്ഥാന പ്രസിഡന്റ് തമ്പി നാരായണൻ ആദരിക്കും. വാർഷിക സമ്മേളനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി കൊച്ചിൻ സ്റ്റാർ മീഡിയാസിന്റെ ലൈവ് മ്യൂസിക്കൽ ബാന്റുമുണ്ടാകും. വാർത്താസമ്മേളനത്തിൽ മേഖല പ്രസിഡന്റ് ഒ.എസ്. മനോജ്, എം.കെ. ബൈജു, ജിജു റപ്പായി, ഉമ്മർ സിദ്ധിഖ്, കെ.ജി. അനീഷ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.