ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ വള്ളത്തോൾ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി വർഷംതോറും സംഘടിപ്പിക്കുന്ന കവി സമ്മേളനത്തിൽ മുടങ്ങാതെ പതിനഞ്ചാം വർഷവും അഞ്ജിത കവിതാ ആലാപനത്തിനായി എത്തി. പതിനൊന്നാം വയസിൽ ഒ.എൻ.വി കുറുപ്പിന്റെ അനുഗ്രഹാശിസുകളോടെയാണ് കലാമണ്ഡലത്തിൽ ആദ്യമായി കവിത ചൊല്ലാനെത്തിയത്. കുളപ്പുള്ളി എസ്.എൻ കോളേജിലെ ഗസ്റ്റ് ലക്ചറായി ജോലി ചെയ്യുന്ന ഇവർ തിരക്കിനിടയിലും കവിതയെ നെഞ്ചോട് ചേർത്തു പിടിക്കുകയാണ്. ഇവർ സ്വന്തമായി എഴുതിയ വഴിവിളക്ക് എന്ന കവിതയാണ് പുതുതായി അവതരിപ്പിച്ചത്. അഞ്ജിത രചിച്ച ഓർമ്മയിൽ ഒരുമർമ്മരം എന്ന കവിതാ സമഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കൃഷ്ണകുമാർ പൊതുവാളിന്റേയും ഗീതയുടേയും മകളാണ്. രഞ്ജിത്താണ് ഭാർത്താവ്. മകൾ: ശിവന്യ.