ചാലക്കുടി ഉപജില്ലാ കലലാമേളയക്ക് തുടക്കംകുറിച്ച് സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ പതാക ഉയർത്തുന്നു.
ചാലക്കുടി: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, എ.ഇ.ഒ: കെ.വി. പ്രദീപ്, കൺവീനർ കെ.വി. അജയ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുവരെയുള്ള മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ ചാലക്കുടി കാർമ്മൽ സ്‌കൂളാണ് മുന്നിൽ. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തും പരിയാരം സെന്റ് ജോർജ് സ്‌കൂൾ മൂന്നാമതുമുണ്ട്. ആറ് വേദികളിലായി വെള്ളിയാഴ്ച വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഉപജില്ലയിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.