 
തൃശൂർ: ജില്ലയിലെത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സംഘവുമായി കളക്ടർ ഹരിത വി. കുമാർ കൂടിക്കാഴ്ച നടത്തി. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ഡോ. രാമചന്ദ്ര റാവു സതുലൂരിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ചേംബറിലെത്തി കളക്ടറെ സന്ദർശിച്ചത്.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായി നവംബർ ആറിനാണ് കേന്ദ്രസംഘം തൃശൂരിലെത്തിയത്. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളും സംഘം സന്ദർശിച്ച് അവലോകനം ചെയ്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ അസി. കളക്ടർ വി.എം. ജയകൃഷ്ണൻ, സംസ്ഥാന ദേശീയ ആരോഗ്യ ദൗത്യം ഓഫീസർമാരായ സീന കെ.എം, സുജാത, ഡോ. ശിൽപ്പ, ഡോ. ലക്ഷ്മി, സ്റ്റേറ്റ് എപ്പിടമോളൊജിസ്റ്റ് ഡോ. ബിബിൻ ഗോപാൽ, സ്റ്റേറ്റ് നോഡൽ ഓഫീസർ (എൻ.സി.ഡി), ഡോ. റോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ എന്നിവർ പങ്കെടുത്തു.
നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസായിക്കുന്ന്, ജില്ലാ വാക്‌സിൻ സ്റ്റോർ, കൊടകര കുടുംബാരോഗ്യകേന്ദ്രം, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം, ട്രൈബൽ കോളനി, സ്‌കൂൾ, ചാലക്കുടി താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനം, ജനറൽ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം അയ്യന്തോൾ, ഡിഇഐസി, ജില്ലാ മാനസികാരോഗ്യ കേന്ദ്രം.