ചാലക്കുടി: തച്ചുടപ്പറമ്പ് റോഡിന് സമീപം പുഞ്ചപ്പാടം അനധികൃതമായി മണ്ണടിച്ച് നികത്തുന്നുവെന്ന പരാതിയുമായി സി.പി.ഐ രംഗത്ത്. ഇവിടെ വീടിനോട് ചേർന്നുള്ള ഭാഗത്ത് നടന്ന പാടം നികത്തൽ ശ്രമം പ്രവർത്തകരെത്തി തടഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. നഗരസഭാ അധികാരികളുടെ ഒത്താശയോടെ നഗരസഭാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മണ്ണടിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഇതു പൂർവ സ്ഥിതിയിലാക്കണമെന്ന് വി.ആർ. പുരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം പാടം നികത്തൽ നടന്നിട്ടില്ലെന്ന് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ അറിയിച്ചു. ഇവിടെ നേരത്തെ കിടന്നതും മഴക്കാലത്ത് ഒലിച്ചെത്തിയതുമായ മണ്ണ് എടുത്തുമാറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.