1

തൃശൂർ: ഓട്ടോഡ്രൈവറെ കരിങ്കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവ്. കുണ്ടുംകുഴിയുമായ വഴിയിലൂടെ യാത്ര ചെയ്യണമെന്ന് നിർബന്ധിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഓട്ടോഡ്രൈവറായ പടിയം മാങ്ങാട്ടുകരദേശത്ത് കോലാട്ട് വീട്ടിൽ നാരായണൻ മകൻ ഷിബുവിനെ (55) ആക്രമിച്ച കേസിൽ പ്രതിയായ മണലൂർ പുത്തനങ്ങാടി തൈവളപ്പിൽ ഗിരീഷിനെ (46) ആണ് തൃശൂർ ഒന്നാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.വി. റജുല ശിക്ഷിച്ചത്. 2013 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോൺസൺ ടി. തോമസ്, അഭിഭാഷകരായ റോൺസ് വി. അനിൽ, എം.ആർ. കൃഷ്ണപ്രസാദ്, എ. കൃഷ്ണദാസ്, പി.ആർ. ശ്രീലേഖ എന്നിവർ ഹാജരായി.