1
തൃ​ശൂ​ർ​ ​ഡി.​സി.​സി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മു​ൻ രാ​ഷ്ട്ര​പ​തി​ ​കെ.​ആർ നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണം പ്ര​സി​ഡ​ന്റ് ജോ​സ് ​വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പതിനേഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന അനുസ്മരണച്ചടങ്ങ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ. ബാബുരാജ് അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, സി.സി. ശ്രീകുമാർ, കെ.ബി. ശശികുമാർ, പി.എ. ദാമോദരൻ, ഇ.എസ്. ബൈജു, പി.വി. രാജു, വാസു വളാഞ്ചേരി, കെ. സദാനന്ദൻ, വിജയൻ എം.കെ, അശോകൻ സി.കെ, വി .കെ. അശോകൻ, ബൈജു കുണ്ടുകാട് എന്നിവർ സംസാരിച്ചു.