samaram
നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബുവിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫീസിന് മുമ്പിൽ നടന്ന കുത്തിയിരിപ്പ് സമരം

തൃപ്രയാർ: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബുവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്തംഗങ്ങളായ ഐഷാബി ജബ്ബാർ, കെ.കെ സന്തോഷ്, കുടുംബശ്രീ മെമ്പർ ശുഭ സന്തോഷ്, ഹരിത, സജിത, സാവിത്രി രമണൻ എന്നിവരാണ് സമരം നടത്തിയത്.പഞ്ചായത്തിലെ ആറാം വാർഡിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്നായിരുന്നു സമരം. വ്യാഴാഴ്ച രാവിലെ മുതൽ നാട്ടികയിലേക്ക് വെള്ളം തുറന്നുവിടുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിച്ചു.