അതിരപ്പിള്ളി: മദപ്പാടുള്ള കാട്ടാന ബുധനാഴ്ചയും ഷോളയാർ പവർ ഹൗസിലെത്തി. വൈകിട്ട് മൂന്നോടെയാണ് കബാലി വീണ്ടുമെത്തിയത്. കുറെനേരം അമ്പലപ്പാറ റോഡിൽ ചുറ്റിത്തിരിഞ്ഞ കൊമ്പൻ കാട്ടിലേയ്ക്ക് തിരിച്ചുപോയി. മറ്റ് ഉപദ്രവങ്ങളുണ്ടാക്കിയില്ല. മൂന്ന് ദിവസം മുമ്പാണ് കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിക്കാൻ തുനിഞ്ഞത്.