
തൃശൂർ: കേരളത്തിലെ ഡോക്ടർമാരുടെ മാതൃസംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ബ്രാഞ്ചിന്റെ 65 ാം സംസ്ഥാന സമ്മേളനം നവംബർ 12, 13 തീയതികളിൽ കുന്നംകുളം പന്നിത്തടം ടെൽകോൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 13ന് രാവിലെ 10ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ്, ശശി തരൂർ എം.പി, എ.സി മൊയ്തീൻ എം.എൽ.എ, ഐ.എം.എയുടെ ദേശീയ അദ്ധ്യക്ഷൻ ഡോ.ആർ.വി അശോകൻ, സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ തുടങ്ങിയവരും നാലായിരത്തോളം ഡോക്ടർമാരും പങ്കെടുക്കും. 12ന് രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെ സംസ്ഥാന കൗൺസിൽ യോഗവും ഐ.എം.എയുടെ വിവിധ പോഷക സംഘടനകളുടെയും സ്‌കീമുകളുടെയും വാർഷിക ജനറൽ ബോഡിയും നടക്കും.