
തൃശൂർ : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ 14ന് വൈകിട്ട് 3ന് പ്രമേഹവും അനുബന്ധ രോഗങ്ങളും ആയുർവേദ വീക്ഷണവും എന്നതിനെ ആസ്പദമാക്കി വടക്കേ സ്റ്റാൻഡിന് സമീപമുള്ള ശ്രദ്ധ ഓഡിറ്റോറിയത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. ഔഷധി പഞ്ചകർമ്മ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ.കെ.എസ് രജിതൻ ക്ലാസിന് നേതൃത്വം നൽകും. വിവരങ്ങൾക്ക് ശ്രദ്ധ ഓഫീസിൽ നേരിട്ടോ 9447133882 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം. ഓയിസ്‌ക ഇന്റർനാഷണലിന്റെ ഗവേഷണവിഭാഗം പ്രമേഹരോഗികൾക്കായി വികസിപ്പിച്ചെടുത്ത കഞ്ഞിയും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്കായി നൽകും.