ubi

തൃശൂർ : യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനം 12 മുതൽ 15വരെ തൃശൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സമ്മേളനം 12ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഹാളിൽ പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10.30ന് യൂണിയൻ ബാങ്ക് റിട്ടയറീസ് സംഗമം എ.കെ.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.സുരേഷ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി 13ന് വൈകിട്ട് മൂന്നിന് തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്നും റാലി ആരംഭിക്കും. സാഹിത്യ അക്കാഡമി ഹാളിൽ വൈകീട്ട് 4.30ന് പൊതുസമ്മേളനം ധനകാര്യമന്ത്രി കെ.എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. ബി.ഇ.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി മുഖ്യപ്രഭാഷണം നടത്തും. സി.ജെ.നന്ദകുമാർ, യു.പി.ജോസഫ് എന്നിവർ സംസാരിക്കും. ഭാരവാഹികളായ സി.ജെ നന്ദകുമാർ, എസ്.ഗോകുൽദാസ്, ബി.സ്വർണകുമാർ, കെ.ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.