draw

തൃശൂർ: മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ടി.കെ.ചന്ദനയുടെ ചിത്രപ്രദർശനം 'പ്രകൃതി' ശനിയാഴ്ച മുതൽ 16 വരെ ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ നടക്കും. 180ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ 6.30 വരെയാണ് സമയം. കാലിക്കറ്റ് സർവകലാശാല റിട്ട.ഡെപ്യൂട്ടി രജിസ്ട്രാറും ചിത്രകാരനുമായ ടി.കെ.ചന്ദ്രഭാനുവിന്റെയും കോഴിക്കോട് പോക്‌സോ കോടതി റിട്ട.ജഡ്ജി കെ.സുഭദ്രാമ്മയുടെയും മകളും കാലിക്കറ്റ് സർവകലാശാല സുവോളജി വകുപ്പ് ഒന്നാം വർഷ എം.എസ്.സി വിദ്യാർത്ഥിനിയുമാണ് ചന്ദന. 12ന് വൈകിട്ട് നാലിന് അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.കെ.ചന്ദ്രഭാനു, കെ.സുഭദ്രാമ്മ, ഗുരുകുലം ബാബു, ടി.കെ.അരവിന്ദൻ എന്നിവർ പങ്കെടുത്തു.