club
കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് ഭാരവാഹികൾ ഗവ. എൽ.പി. സ്‌കൂളിന് സ്റ്റീൽ ബക്കറ്റുകൾ നൽകുന്നു.

കൊടുങ്ങല്ലൂർ: ഗവ. എൽ.പി.എസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനായി കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് സ്റ്റീൽ ബക്കറ്റുകൾ നൽകി. ലയൺസ് ഡിസ്ട്രിക്ട് 318 ഡിയുടെ ഗവർണർ സുഷമ നന്ദകുമാർ ഈ വർഷം തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ 200 ഓളം സ്‌കൂളുകൾ ദത്തെടുക്കുന്നതിന്റെ ഭാഗമായാണ് കൊടുങ്ങല്ലൂർ ഗവ. എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ആവശ്യമായ സ്റ്റീൽ ബക്കറ്റുകൾ കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് സൗജന്യമായി നൽകിയത്.

സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക് 318 ഡിയുടെ അഡോപ്ഷൻ ഒഫ് സ്‌കൂൾ കോ - ഓർഡിനേറ്റർ കെ.എം. അഷറഫ് സ്റ്റീൽ ബക്കറ്റുകൾ പ്രധാന അദ്ധ്യാപികയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ഗീത ശിവകുമാർ അദ്ധ്യക്ഷയായി. ഡിസ്ട്രിക്ട് ജോയന്റ് കാബിനറ്റ് സെക്രട്ടറി ടി.ആർ. കണ്ണൻ സ്വാഗതവും സ്‌കൂൾ പ്രധാന അദ്ധ്യാപിക ഉഷ ടീച്ചർ നന്ദിയും പറഞ്ഞു. സോൺ ചെയർമാൻ വി.ആർ. പ്രേമൻ, ലയൺസ് ക്ലബ് സെക്രട്ടറി രശ്മി കണ്ണൻ, ട്രഷറർ ലിനി രാജേഷ്, ക്ലബ് വൈസ് പ്രസിഡന്റ് എം.എൻ. പ്രവീൺ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.