sagamam
കൊടുങ്ങല്ലൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് നമ്പർ രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ വയോജന സംഗമം കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് നമ്പർ രണ്ടിന്റെ നേതൃത്വത്തിൽ നടന്ന വയോജന സംഗമം വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്ക് നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൂറുകൾ സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു.

കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, നഗരസഭ കൗൺസിലർ ടി.എസ്. സജീവൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശാലിനി , വൈസ് ചെയർപേഴ്‌സൺ ഷൈല ബാബു, എൻ.യു.എൽ.എം കോ - ഓർഡിനേറ്റർ ശാരിക എന്നിവർ പ്രസംഗിച്ചു.