കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘം സംഘടിപ്പിക്കുന്ന മെഗാ ഓണക്കളി മത്സരം ശനിയാഴ്ച രാവിലെ പത്ത് മുതൽ പണിക്കേഴ്‌സ് ഹാളിൽ നടക്കും. യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷനാകും.

യോഗം കൗൺസിലർ ബേബി റാം സമ്മാനദാനം നിർവഹിക്കും. വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ജോളി ഡിൽഷൻ, ഗീത സത്യൻ, ഹണി പീതാംബരൻ, ഷീജ അജിതൻ, ഷിയ വിക്രമാദിത്യൻ, യൂത്ത് മൂവ്‌മ്മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ് തുടങ്ങിയവർ സംബന്ധിക്കും. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖയിൽ നിന്ന് 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 3001 രൂപയും മൂന്നാം സമ്മാനം 2001 രൂപയുമാണ് വിജയികൾക്ക് നൽകുന്നത്. വൈകീട്ട് ആറിന് സമാപന സമ്മേളനത്തോട് അനുബന്ധിച്ച് വി.ഡി. സഭ കൂട്ടായ്മ അവതരിപ്പിക്കുന്ന പുരുഷന്മാരുടെ പ്രദർശന ഓണക്കളിയും നടക്കുമെന്ന് യൂണിയൻ അഡ്മിനിസ്ട്രർ ഹരി വിജയൻ അറിയിച്ചു.