തൃശൂർ: ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ ലോഗോ ദുരുപയോഗം ചെയ്ത് തട്ടിപ്പു നടത്തുന്നുണ്ടെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. സ്‌ക്രാച്ച് ആൻഡ് വിൻ മെഗാ മത്സരത്തിൽ വിജയിച്ചെന്നും ലക്ഷങ്ങൾ സമ്മാനമായി നേടിയെന്നും കാണിച്ച് ഡാബർ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ കമ്പനിയുടെ സി.എം.ഡി: പി. ബലിനാഥനെതിരെ ഡാബർ ഇന്ത്യ ലിമിറ്റഡ് ഡൽഹിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് തൃശൂർ പട്ടിക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ അന്വേഷണം നടത്താൻ സിറ്റി പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ടെന്ന് ലീഗൽ അഡ്വൈസർ അഡ്വ. മുഹമ്മദ് സാജിദ് പറഞ്ഞു.