തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഉപദേശ സമിതിയെ നിശ്ചയിക്കുന്നത് സി.പി.എം ഏകപക്ഷീയമായ തീരുമാനത്തിലൂടെയാണെന്ന് ഹിന്ദു നേതൃസമ്മേളനം കുറ്റപ്പെടുത്തി. ഭക്തജനങ്ങളെ ഉൾപ്പെടുത്തി ഉപദേശക സമിതികൾ രൂപീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സമ്മേളനം ഇരിങ്ങാലക്കുട മാതാ അമൃതനന്ദമയി മഠം ബ്രഹ്മചാരി അമോഖാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി ബാലൻ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, വിശ്വകർമ്മ ഫെഡറഷൻ ദേശീയ പ്രസിഡന്റ് രവി ചേർപ്പ്, കെ.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സുന്ദരൻ, എസ്.സി-എസ്.ടി സംസ്ഥാന സംഘടനാ സെക്രട്ടറി പി. ശശികുമാർ, അമ്പലവാസി ഐക്യവേദി ചെയർമാൻ കെ.പി. ബാലകൃഷ്ണ പിഷാരോടി തുടങ്ങിയവർ സംസാരിച്ചു.