asokan-charuvil-
ഡി.എം. പൊറ്റേക്കാട് അനുസ്മരണം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു.

ചെന്ത്രാപ്പിന്നി: പത്രപ്രവർത്തകനും ചലച്ചിത്രകാരനുമായിരുന്ന ഡി.എം. പൊറ്റേക്കാടിനെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യ സംഘവും ഡി.എം. അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. എൻ.എൻ. അനിലൻ അദ്ധ്യക്ഷനായി. വി.ഡി. പ്രേംപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. എടത്തിരുത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ. ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത്‌ അംഗം മഞ്ജുള അരുണൻ, പി. സലിംരാജ്, എ.വി. സതീഷ്, അരവിന്ദൻ പണിക്കശ്ശേരി, കെ.ആർ. കിഷോർ, രാജൻ പൊറ്റേക്കാട് എന്നിവർ സംസാരിച്ചു.