
തൃശൂർ : കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും സത്യപ്രതിജ്ഞയും നടത്തി. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.സുധീരൻ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റെനോ ഫ്രാൻസിസ്, സബ് ജഡ്ജ് മഞ്ജിത്ത്, ജില്ലാ ഗവ.പ്ലീഡർ അഡ്വക്കേറ്റ് കെ.ബി.സുനിൽകുമാർ, കെ.എ.സി.എ സംസ്ഥാന സെക്രട്ടറി പി.വി.സന്തോഷ്, യൂണിറ്റ് സെക്രട്ടറി കെ.കെ.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് പി.കെ.പ്രദീപ്കുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സി.പി.പോൾസൺ, ജില്ലാ സെക്രട്ടറി വി.വിശ്വനാഥൻ, ജോയിന്റ് സെക്രട്ടറി പി.എൽ.ഷാജു, ട്രഷറർ ചിന്തു ചന്ദ്രൻ, എ.എം.അഭിലാഷ്, പി.കെ സുരേഷ്, വി.കെ.സുധീഷ്, ഉഷ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.