പുതുക്കാട്: ടെൻഡർ കഴിഞ്ഞിട്ടും പൂർത്തിയാകാത്ത പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ അനുവദിച്ച എം.എൽ.എ ആസ്തി വികസന ഫണ്ടിന്റെയും പ്രത്യേക വികസന ഫണ്ടിന്റെയും ഫ്‌ളഡ് വർക്കിന്റെയും സംയുക്ത അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഓരോ പഞ്ചായത്തിലേയും നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, എൻ. മനോജ്, ടി.എസ്. ബൈജു, അജിത സുധാകരൻ, എ.ഡി.സി ജനറൽ അയന, ഫൈനാൻസ് ഓഫീസർ കെ. റാംസംഷിമ്മി, ജൂനിയർ സൂപ്രണ്ടുമാരായ കെ. രമാദേവി, ബിന്ദു ഡേവിസ് എന്നിവർ പങ്കെടുത്തു.