കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് വക മേത്തല അഞ്ചപ്പാലം ശ്രീകേരളേശ്വരപൂരം ശിവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജയും അഭിഷേകവും നടന്നു. തുടർന്ന് നടന്ന പ്രസാദ ഊട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഉണ്ണിക്കൃഷ്ണൻ, കൊടുങ്ങല്ലൂർ ദേവസ്വം മാനേജർ വിനോദ് കുമാർ, ശൃംഗപുരം ഓഫീസർ രാജീവൻ, വി.കെ. ബാലചന്ദ്രൻ, പി.വി. ജയപ്രകാശ്, ഭരത് വിക്രമൻ, ശരത് ലാൽ, എം.കെ. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ അഷ്ടമി ആഘോഷവും അയ്യപ്പൻ വിളക്ക് മഹോത്സവവും 14 മുതൽ 18 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.