 എൻജിൻ നിലച്ച് കടലിൽ അപകടത്തിലായ ബോട്ടിനെയും അതിലെ തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യുബോട്ട് കെട്ടിവലിക്കുന്നു.
എൻജിൻ നിലച്ച് കടലിൽ അപകടത്തിലായ ബോട്ടിനെയും അതിലെ തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യുബോട്ട് കെട്ടിവലിക്കുന്നു.
കൊടുങ്ങല്ലൂർ: അഴീക്കോട് കടലിൽ മത്സ്യബന്ധനത്തിനിടെ എൻജിൻ നിലച്ച് അപകടത്തിലായ ബോട്ടിലെ തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യു ബോട്ട് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മത്സ്യബന്ധത്തിന് പുറപ്പെട്ട എടവനക്കാട് സ്വദേശി ഷിബു വെളയത്തിന്റെ ഉടമസ്ഥയിലുള്ള ദേവപ്രസാദം എന്ന ബോട്ടാണ് അഴീക്കോട് അഴിമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് റെസ്‌ക്യൂ ബോട്ടെത്തി അപകടത്തിൽപ്പെട്ട ബോട്ടിനെയും 40 തൊഴിലാളികളെയും കരയിൽ എത്തിക്കുകയായിരുന്നു. മറൈൻ സി.പി.ഒ ജോബി, സി റെസ്‌ക്യൂ ഗാർഡുമാരായ ഫസൽ, പ്രസാദ്, സ്രാങ്ക് ദേവസി, ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.