ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിൽ നടത്തുന്ന ഉപജില്ലാ കലോത്സവം സമാപിച്ചു. 523 പോയിന്റുകളോടെ ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് ആണ് രണ്ടാസ്ഥാനത്ത്. പോയിന്റ് 221. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ മറ്റത്തൂർ 168 പോയിന്റുകളോടെ മൂന്നാമതുമായി. സമാപന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, എ.ഇ.ഒ: കെ.വി. പ്രദീപ്, കെ.വി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.