ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സേവ് ഗുരുവായൂർ മിഷന്റെ നേതൃത്വത്തിൽ പൊതുജന പ്രക്ഷോഭ യാത്ര സംഘടിപ്പിച്ചു. പി.വി. മുഹമ്മദ് യാസിൻ ആമുഖ ഭാഷണം നടത്തി. പി.ഐ. ലാസർ ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിലൂടെയുള്ള സഞ്ചാരത്തിനിടയിൽ അപകടത്തിൽപ്പെട്ട ഓട്ടോഡ്രൈവർ അബ്ദുൾഹമീദ് സ്ട്രക്ചറിൽ ഇരുന്ന് പ്രക്ഷോഭ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ശ്രീകൃഷ്ണ വേഷവും കുചേല വേഷവും ഓട്ടൻതുള്ളലും യാത്രയെ അനുഗമിച്ചു. കൊളാടിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രക്ഷോഭയാത്ര നഗരസഭാ ഓഫീസിനു മുൻപിൽ എത്തിയശേഷം നഗരസഭാ സെക്രട്ടറിക്ക് സേവ് ഗുരുവായൂർ മിഷന്റെ നിവേദനം നൽകി. സേവ് ഗുരുവായൂർ മിഷൻ പ്രസിഡന്റ് ശിവജി ഗുരുവായൂർ പ്രതിഷേധ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ലൂക്കോസ് തലക്കോട്ടൂർ, കെ.പി.എ. റഷീദ്, അജു എം. ജോണി, ഉണ്ണിക്കൃഷ്ണൻ അലൈഡ്, പുതൂർ രമേഷ് എന്നിവർ പ്രസംഗിച്ചു.