
തൃശൂർ : ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ദുർബലപ്പെടുത്താനുള്ള ഇടപെടലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമ്പത്തിന്റെ കേന്ദ്രീകരണം നടത്തുന്ന സാമ്പത്തിക നയങ്ങൾ സീറോ ഹംഗർ എന്ന ലക്ഷ്യത്തിലേക്കെത്തിക്കില്ല. പുത്തൻ ബാങ്കിംഗ് നയങ്ങൾ ബാങ്കിംഗിനെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ആർ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ബിനു, വിനോദ് കുര്യാക്കോസ്, ബി.സ്വർണ്ണകുമാർ, എസ്.ഗോകുൽദാസ്, സാജൻ ജോസഫ്, എൻ.സനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : എം.ബിനു (പ്രസി.) കെ.ആർ.ഉണ്ണിക്കൃഷ്ണൻ (ജനറൽ സെക്ര.), അജി ജോർജ് (ഓർഗനൈസിംഗ് സെക്ര.), സാജൻ ജോസഫ് (ട്രഷ.) കെ.പ്രവീണ (വനിത സബ്കമ്മിറ്റി കൺവീനർ).