sammelanam
ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ തൃപ്രയാർ സോൺ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ തൃപ്രയാർ സോൺ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് പി.ഡി. ഹരീഷ് അദ്ധ്യക്ഷനായി. വലപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടർ ടോണി മറ്റം മുഖ്യാതിഥിയായി.

കെ.ടി.ഡി.ഒ സംസ്ഥാന സെക്രട്ടറി എ.പി. ബാഹുലേയൻ, ജോയിന്റ് ആർ.ടി.ഒ സി.സി. ഷീബ, സോൺ സെക്രട്ടറി പി. പ്രശാന്ത്, വി.എസ്. രമേഷ്, കെ.വി. സജീഷ് എന്നിവർ സംസാരിച്ചു.