1
വള്ളത്തോൾ സ്മൃതി സമ്മേളനം ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ചെറുതുരുത്തി മഹാകവി വള്ളത്തോൾ സാഹിത്യ സാംസ്‌കാരിക സമിതിയും പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി വള്ളത്തോൾ അനുസ്മരണവും കവിതാലാപന മത്സരവും സംഘടിപ്പിച്ചു. ബാലകൃഷ്ണൻ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് സെക്രട്ടറി എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി, നീലാബരൻ ഇളയത്, എൻ. ചെല്ലപ്പൻ മാസ്റ്റർ, കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു എന്നിവർ പ്രസംഗിച്ചു.