 
അകമലയിൽ നടന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് നന്ദൻപിള്ള നിർവഹിക്കുന്നു.
വടക്കാഞ്ചേരി: സംസ്ഥാന സർക്കാരിന്റെ പ്ലാസ്റ്റിക് മാലിന്യമുക്ത ശബരിമല എന്ന ലക്ഷ്യത്തോടുകൂടി കേരള പൊലീസ് നേതൃത്വം നൽകുന്ന പുണ്യം പൂങ്കാവനം പദ്ധതിക്ക് വടക്കാഞ്ചേരി മേഖലയിൽ തുടക്കമായി. അകമല ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം പുണ്യം പൂങ്കാവനം പദ്ധതി പ്രചാരകൻ ആർട്ടിസ്റ്റ് നന്ദൻപിള്ള നിർവഹിച്ചു. ഏരിയ കൺവീനർ ശ്രീനാഥ് പുഴങ്കര അദ്ധ്യക്ഷത വഹിച്ചു. അകമല ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. സുകുമാരൻ, ബാബു പൂക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.