meeting
ചാലക്കുടി പോട്ട പനമ്പിള്ളി കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം ഹൈക്കോടതി രജിസ്ട്രാർ കെ.വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: അമ്പതാം വയസിലേയ്ക്ക് അടുക്കുന്ന പോട്ട പമ്പള്ളി മെമ്മോറിയൽ ഗവ.കോളേജിൽ അലൂമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരികെ 2022 പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഹൈക്കോടതി രജിസ്ട്രാറും പൂർവ വിദ്യാർത്ഥിയുമായ കെ.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. എം.ഡി. ഷാജു അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ബി.ഡി. ദേവസി, പ്രിൻസിപ്പൽ ഡോ. എൻ.എ ജോമോൻ, കെ.വി. ശിവകുമാർ, കോളേജ് യൂണിയൻ ചെയർമാൻ വി.ജെ. സൂരജ്, ഡോ. സി.സി. ബാബു, പി.ആർ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നൂറുകണക്കിന് പൂർവ വിദ്യാർത്ഥികളെ അംഗങ്ങളാക്കി രക്തദാന ഗ്രൂപ്പ് സംഘടിപ്പിക്കൽ, ജീവിത ക്ലേശങ്ങളിൽ നട്ടംതിരിയുന്ന കൂട്ടുകാർക്ക് സഹായം നൽകൽ എന്നിവയും തിരികെ 2022ന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പി.ടി.എ പ്രസിഡന്റ് സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.