കയ്പമംഗലം: കവിയും ചിത്രകാരനുമായിരുന്ന ശശി അയ്യപ്പന്റെ സ്മരണാർത്ഥം ചാമക്കാല സംസ്‌കാരം കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ ശശി സ്മൃതി പുരസ്‌കാരം ശിൽപ്പിയും ചിത്രകാരനുമായ ശിവരാമൻ ചെന്ത്രാപ്പിന്നിക്ക് സംവിധായകൻ അമ്പിളി സമ്മാനിച്ചു. ഷൈജൻ ശ്രീവത്സം അദ്ധ്യക്ഷനായി. കവി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. നാടകകൃത്തായ സിദ്ധാർത്ഥൻ പഴൂപറമ്പിലിനെ ആദരിച്ചു. ഇ.എസ്. സലിം, ഹുസൈൻ മുഹമ്മദ്, കെ.എസ്. അനിൽകുമാർ, പ്രതാപൻ നെല്ലിക്കത്തറ, രാജൻ കാഞ്ഞിരക്കോട്, ബഷീർ വടക്കൻ എന്നിവർ സംസാരിച്ചു.