തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗീതാജ്ഞാനയജ്ഞത്തിൽ രശ്മി രാജേഷ് പ്രഭാഷണം നടത്തുന്നു.
കൊടുങ്ങല്ലൂർ: തിരുവളളൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ബ്രഹ്മവിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴു ദിവസമായി നടന്നുവന്നിരുന്ന നാലാമത് ഗീതാജ്ഞാനയജ്ഞം സമാപിച്ചു. തൃശൂർ സ്വദേശിനി രശ്മി രാജേഷായിരുന്നു യജ്ഞാചാര്യ. മാതൃസമിതി പ്രസിഡന്റ് സുരാഗി പ്രസാദ്, സെക്രട്ടറി ധന്യ ശെൽവകുമാർ, ബീന ജനാർദ്ദനൻ, രാജി ഹരിദാസ്, സീന ഗിരീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.